സുഖസൗകര്യങ്ങളുള്ള ജീവിതം ഉപേക്ഷിച്ച് സ്വന്തം സ്വപ്നങ്ങൾ പിന്തുടരാനുള്ള ധൈര്യം എല്ലാർക്കും ഉണ്ടാവണമെന്നില്ല. എന്നാൽ തൃശ്ശൂർ കുന്നംകുളം സ്വദേശിനിയായ ഷീതു ആ ധൈര്യം പ്രകടിപ്പിച്ചു. സ്ഥിരവരുമാനമുള്ള ജോലിയിൽ നിന്ന് ഫാഷൻ ലോകത്തേക്കും സംരംഭകത്വത്തിലേക്കും ചുവടുവെച്ച് ഷീതു ആരംഭിച്ച "Saanvira styles" ഇന്ന് ഓൺലൈൻ ഫാഷൻ രംഗത്ത് ശ്രദ്ധേയമായൊരു ബ്രാൻഡായി മാറിയിരിക്കുന്നു. ഈ ലക്കത്തിൽ Big Brain Magazine നിങ്ങൾക്കായി അവതരിപ്പിക്കുന്നത് "SAANVIRA STYLES " എന്നാ ഷീതുവിന്റെ ബ്രാൻഡാണ്.
കൊച്ചി ഇൻഫോപാർക്കിലെ മികച്ച ജോലി ഉപേക്ഷിച്ച് ഷീതു വീട്ടമ്മയുടെ റോളിലേക്ക് മാറിയെങ്കിലും, ഉള്ളിൽ ഒരു ഫാഷൻ ഡിസൈനറാകാനുള്ള അടങ്ങാത്ത ആഗ്രഹം എന്നും ഒപ്പമുണ്ടായിരുന്നു. കുട്ടികളെ പരിപാലിക്കുന്ന തിരക്കുകൾക്കിടയിലും, തന്റെ ഇഷ്ടമേഖലയായ ഡിസൈനിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഈ സമയം അവർ സമയം കണ്ടെത്തി. ചെറുപ്പം മുതലെ വസ്ത്രങ്ങളോടുള്ള ഇഷ്ടവും, വ്യത്യസ്തമായ ഡിസൈൻ സ്വന്തമായി രൂപകൽപ്പന ചെയ്യാനുള്ള ആഗ്രഹവുമാണ് ഷീതുവിനെ ഡിസൈനിങ്ങിന്റെ ലോകത്തേക്ക് അടുപ്പിച്ചത്. ഭർത്താവിന്റെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പൂർണ്ണ പിന്തുണകൂടി ലഭിച്ചതോടെ, ആ പഴയ കോർപ്പറേറ്റ് ജോലിയുടെ പടിയിറക്കം ഷീതുവിന് പുതിയൊരു ലോകത്തേക്കുള്ള ചുവടുവെയ്പ്പായി മാറി. അങ്ങനെയാണ് സ്വന്തം സ്വപ്നങ്ങളെ ബിസിനസ് ആശയമാക്കി മാറ്റി, 'Saanvira Styles' എന്ന ഫാഷൻ സംരംഭത്തിന് അവർ തുടക്കമിടുന്നത്.
വെറുമൊരു ഫാഷൻ ലേബൽ എന്നതിലുപരി, സാൻവിര ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് "Casual & Semi-Casual" വസ്ത്രങ്ങൾ കസ്റ്റമൈസ് ചെയ്ത് നൽകുന്നതിലും, സംരംഭകർക്കായി ഹോൾസെയിൽ സൗകര്യവും ഒരുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സൽവാർ സെറ്റുകൾ, ടോപ്പുകൾ, ഡ്രസ്സുകൾ, കുർത്തകൾ, ഷർട്ടുകൾ, ട്രൗസേഴ്‌സ്, പലാസോ എന്നിങ്ങനെ വൈവിധ്യമാർന്ന വസ്ത്രങ്ങൾ സാൻവിരയിലുണ്ട്. മറ്റ് ഹോൾസെയിൽ വ്യാപാരികളിൽ നിന്ന് സാൻവിരയെ വ്യത്യസ്തമാക്കുന്നത് അവരുടെ പ്രത്യേക വിൽപ്പന നയം ആണ്. സാധാരണയായി, മറ്റു സ്ഥാപനങ്ങൾ ബൾക്ക് ഓർഡറിനായി കുറഞ്ഞത് അമ്പതോളം വസ്ത്രങ്ങൾ വാങ്ങണമെന്ന് നിർബന്ധിക്കുമ്പോൾ, ഒരേ ഡിസൈനിലുള്ള പത്ത് വസ്ത്രങ്ങൾ മാത്രം എടുത്താൽ മതി എന്ന എളുപ്പവഴിയാണ് ഷീതു ഇവിടെ നൽകുന്നത്. കുറഞ്ഞ എണ്ണത്തിൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കുന്ന ഈ സൗകര്യം, പുതിയ സംരംഭകർക്ക് വലിയ സാമ്പത്തിക ബാധ്യതയില്ലാതെ ഫാഷൻ ബിസിനസ്സിലേക്ക് കടന്നുവരാൻ അവസരം നൽകുന്നു.
സാൻവിരയുടെ വിജയത്തിന്റെ മറ്റൊരു പ്രധാന കാരണം, ഗുണമേന്മയിൽ ഒരു വിട്ടുവീഴ്ചയുമില്ല എന്നതാണ്. ഈ ലക്ഷ്യം മുൻനിർത്തിയാണ് ഷീതു സ്വന്തമായി സൂറത്ത്, ജയ്പൂർ എന്നിവിടങ്ങളിൽ നിന്ന് നേരിട്ട് തുണിത്തരങ്ങൾ ശേഖരിക്കുന്നത്. ബനാറസി, ഷിഫോൺ, ലൈക്ര കോട്ടൺ, ലിനൻ, കാന്താ കോട്ടൺ, ജയ്‌പൂർ കോട്ടൺ തുടങ്ങിയ നിരവധി തുണിത്തരങ്ങൾ ഇവിടെ ലഭ്യമാണ്. സാധാരണക്കാർക്ക് പോലും താങ്ങാനാവുന്ന വിലയിൽ ഉയർന്ന ഗുണമേന്മയുള്ള വസ്ത്രങ്ങൾ ലഭ്യമാക്കുക എന്നതായിരുന്നു ഷീതുവിന്റെ പ്രധാന ലക്ഷ്യം. കുർത്തകളും ട്രൗസറുകളും 999 രൂപക്ക് താഴെയും, ഷർട്ടുകളും ടോപ്പുകളും 599 രൂപക്ക് താഴെയും സാൻവിരയിൽ ലഭ്യമാണ്. അതോടൊപ്പം ആകർഷകമായ കോംബോ പർച്ചേസുകൾ ഉൾപ്പെടെ ലഭ്യമാണ്. ഈ വിലനിലവാരത്തിന് പുറത്തും നിരവധി ഉൽപ്പന്നങ്ങൾ സാൻവിര വാഗ്ദാനം ചെയ്യുന്നുണ്ട്. മികച്ച ക്വാളിറ്റി വസ്ത്രങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ നൽകുന്നതിലൂടെ ഓരോ ഉപഭോക്താവിന്റെയും ആത്മവിശ്വാസവും സൗന്ദര്യവും ഉയർത്താനാണ് ഷീതു ശ്രമിക്കുന്നത്.
Sheethu's journey from a corporate job to the founder of 'Saanvira Styles' is a powerful example of turning passion into a successful venture. Her commitment to offering high-quality, stylish, and affordable fashion, alongside her unique wholesale model, empowers not only her customers but also emerging women entrepreneurs. More than just a clothing brand, Saanvira is a mission—a style revolution proving that with dedication and a clear vision, one can achieve great success and inspire others in the process.
https://successkerala.com/sanvira-sheetus-childhood-paradise-a-blend-of-passion-and-determination/
Name: Sheethu
Address: 14-Malankara Door No.227,, Thrissur 680517
Website: https://www.saanvira.com/
Social Media: https://www.instagram.com/saanvira.styles?igsh=MXd5dDJ1aGhoam9qMw%3D%3D