ബാല്യം മനുഷ്യജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമാണ്. ജീവിതത്തെ കുറിച്ച് യാതൊന്നും ചിന്തിക്കാതെ പാറി പറന്നു നടക്കുന്ന ഒരു കാലഘട്ടം. മാതാപിതാക്കളുടെ പരിചരണവും വാത്സല്യവും, കളിപ്പാട്ടങ്ങളുമായി ചിലവഴിക്കുന്ന നിമിഷങ്ങളും, നിഷ്കളങ്കത നിറഞ്ഞ ചിരിയും, കൊച്ചു കൊച്ചു കുസൃതികളും നിറഞ്ഞ് നിൽക്കുന്ന ഒരു കാലഘട്ടം. എന്നാൽ കല്യാണിയുടെ ബാല്യം മറ്റ് കുട്ടികളെ പോലെ സന്തോഷകരം അല്ലായിരുന്നു. വളരെ ചെറുപ്പംതൊട്ട് വീട്ടിലെ കഷ്ടപ്പാടുകൾ കണ്ടും അറിഞ്ഞും വളർന്ന കുട്ടിയാണ് കല്യാണി. അതുകൊണ്ടുതന്നെ കുട്ടിക്കാലംതൊട്ടേ ലക്ഷ്യബോധം ഉണ്ടായിരുന്നു കല്യാണിക്ക്. മറ്റുള്ളവരെപ്പോലെ തനിക്കും സന്തോഷകരമായി ജീവിക്കണം എന്ന ആഗ്രഹം കല്യാണിയെ കൊണ്ട് എത്തിച്ചത് സ്വന്തം ബ്രാൻഡായ “MY FIT FASHION” എന്ന ലോകത്തേക്കാണ്. ഈ ലക്കത്തിൽ Big Brain Magazine പരിചയപ്പെടുത്തുന്നത് യുവ സംരംഭക കല്യാണി മതിമോഹനേയും അവരുടെ ബ്രാൻഡായ “MY FIT FASHION” നേയും ആണ്.
ജീവിതം എന്നത് കല്യാണിക്ക് നഷ്ടങ്ങളുടെ തിരമാലകൾ ആയിരുന്നു. വളരെ ചെറുതിലെ തന്നെ പിതാവിന്റെ മരണം, സാമ്പത്തിക തകർച്ച, ഓർഫനേജിലെ ദിനങ്ങൾ, ബാല്യത്തിൽ തന്നെ കുടുംബത്തിൽ നിന്ന് വേർപെട്ട അവസ്ഥ. എങ്കിലും, അവൾ എല്ലാ വേദനകളേയും ശക്തിയായി മാറ്റി കുടുംബത്തിന് വേണ്ടി രാപ്പകൽ ഇല്ലാതെ അധ്വാനിക്കാൻ തുടങ്ങി. ഓർഫനേജിൽ വളരുന്ന കാലത് ഒരു പഴയ തയ്യൽ മെഷീൻ കല്യാണിക്ക് ലഭിച്ചു, പിന്നീട് അതിൽനിന്നും തൻ്റെ സഹോദരങ്ങൾക്കും, അമ്മക്കും തനിക്കും ഒരു ജീവിതം തുന്നിയെടുക്കാനുള്ള പരിശ്രമത്തിൽ ആയിരുന്നു. പരിശ്രമങ്ങൾ ഒന്നും തന്നെ വെറുതെ ആയില്ല. തൻ്റെ 12-ാം വയസിൽ സ്റ്റിച്ചിങ്ങിൽ നിന്നും ചെറിയ വരുമാനങ്ങൾ ലഭിക്കാൻ തുടങ്ങി. സ്കൂളിൽ പഠിക്കുന്ന കാലത്ത് കൂട്ടുകാരികൾക്ക് പഴയ സാരികൾ ഉപയോഗിച്ച് തയ്ച്ച് കൊടുത്ത വസ്ത്രങ്ങളിൽ നിന്നും വരുമാനം ലഭിക്കാൻ തുടങ്ങി. വളരെ ചെറുപ്പത്തിൽ തന്നെ ഓർഫനേജിൽ കഴിയേണ്ടി വന്ന തൻ്റെ സഹോദരങ്ങൾക്ക് നല്ല ഒരു ഭാവി സ്റ്റിച്ചിങ്ങിലൂടെ തുന്നിയെടുക്കാൻ തീരുമാനിച്ചു അതിനായി പരിശ്രമങ്ങൾ തുടർന്ന് കൊണ്ടേ ഇരുന്നു.
പതിനഞ്ചാം വയസ്സിൽ തന്നെയാണ് കല്യാണി തന്റെ സ്വപ്നങ്ങൾക്ക് രൂപം നൽകിയത്. My Fit Fashions എന്ന പേരിൽ ഇൻസ്റ്റാഗ്രാമിൽ ആരംഭിച്ച ചെറിയൊരു അക്കൗണ്ട്, രണ്ടുവർഷങ്ങൾക്കുള്ളിൽ തന്നെ അനവധി ഉപഭോക്താക്കളുടെ വിശ്വാസമായി വളർന്നു. വെഡ്ഡിംഗ് വെയർ, എൻഗേജ്മെന്റ് വെയർ, യൂണിഫോം ഓർഡറുകൾ തുടങ്ങിയ സേവനങ്ങളിലൂടെ അവളുടെ ചെറിയ മുറി, ഇപ്പോൾ ഒരു പൂർണ്ണ ഫാഷൻ സ്റ്റുഡിയോയായി മാറിയിരിക്കുന്നു. സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണം, അവളുടെ കഴിവിനെ കേരളത്തിന് അപ്പുറം എത്തിക്കാൻ സഹായിച്ചു. അനാർക്കലി, സൽവാർ സെറ്റ്, ദാവണി, മാക്സി ഡ്രസ്സ്, ഫാഷൻ ഔട്‍ഫിറ്റ്‌സ്, പാർട്ടി വെയർ ഡ്രസ്സ്, കല്യാണ ബ്ലൗസ് ഡിസൈനിങ് എന്നിങ്ങനെ നിരവധി വസ്ത്രങ്ങൾ കസ്റ്റമൈസ് ചെയ്ത് കൊടുക്കുന്നുണ്ട്. ഓരോ സാധാരണക്കാരനും അവരാൽ താങ്ങാൻ ആവുന്ന നിരക്കിൽ ആണ് കസ്റ്റമൈസ് ചെയ്യുന്നത്. ഡിസൈനിങ്ങും സ്റ്റിച്ചിങ്ങും കല്യാണി തന്നെയാണ് ചെയ്യുന്നത്. കസ്റ്റമൈസ് ചെയ്യുന്ന വസ്ത്രങ്ങൾ കൊറിയർ വഴി അയച്ച് കൊടുക്കുന്ന സൗകര്യവും ഉണ്ട് അത് കൊണ്ട് തന്നെ ആർക്ക് എപ്പോ വേണമെങ്കിലും വസ്ത്രങ്ങൾ ഓൺലൈനിലൂടെ കസ്റ്റമൈസ് ചെയ്യാവുന്നതാണ് .
കുട്ടിക്കാലം തന്നെ കല്യാണി ഓർഫനേജിലെ വിവിധ ജോലികൾ ചെയ്തും അവിടുത്തെ പശുക്കളേയും മറ്റു മൃഗങ്ങളേയും പരിപാലിച്ചും ദിവസങ്ങൾ കഴിച്ചു. ഒരു കുട്ടിയുടെ ചെറിയ ചെറിയ ആഗ്രഹങ്ങളെല്ലാം കല്യാണിക്ക് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. പക്ഷേ, ഡോക്ടറാകണമെന്ന സഹോദരൻറെ സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ കല്യാണിയാണ് അവനെ നഴ്‌സിങ് കോളേജില്‍ പ്രവേശിപ്പിച്ചത്. സ്വന്തം വരുമാനത്തില്‍ നിന്നാണ് ഇന്നവള്‍ മൂന്ന് സഹോദരങ്ങളുടെ ഭാവിക്ക് ഒരു വഴികാട്ടി ആയി മാറിയത്. കല്യാണിയുടെ കഥ വെറും വിജയത്തിന്റെ കഥയല്ല, അത് ധൈര്യവും കരുത്തും പ്രതീക്ഷയും നിറഞ്ഞ ഒരു ജീവിതപാഠമാണ്. തന്റെ കയ്യിലുണ്ടായിരുന്നത് ഒരു തയ്യൽ മെഷീൻ മാത്രമായിരുന്നുവെങ്കിലും, അതിലൂടെ അവൾ സ്വന്തം ജീവിതവും കുടുംബത്തിന്റെ ഭാവിയും തുന്നിയെടുത്തു.
Kalyani’s journey from a modest childhood to becoming the proud founder of My Fit Fashions is a true testament to courage, passion, and persistence. What began as a small Instagram page has now grown into a trusted fashion brand that blends creativity with affordability. Every design she creates reflects her hard work, heart, and hope a symbol of how determination can turn even the simplest dreams into reality. Through My Fit Fashions, Kalyani not only stitched beautiful outfits but also wove a story of empowerment and inspiration for every young dreamer who dares to begin.
https://successkerala.com/a-childhood-filled-with-dreams-the-success-story-of-my-fit-fashions/
Name: Kalyani Mathi Mohan
Social Media: https://www.instagram.com/myfi_tfashions/