EIZAH COUTURE : സ്നേഹത്തിന്റെ നൂലിലൂടെ നെയ്തെടുത്ത ഫാഷൻ സ്വപ്നം

EIZAH COUTURE: A Fashion Dream Woven with Threads of Love.

ഇന്ന് Big Brain Magazine നിങ്ങൾക്ക് പരിചയപെടുത്തുന്നത് ഒരു അമ്മയുടെ സ്നേഹത്തിൽനിന്നും  പ്രയത്നത്തിൽനിന്നുമുയർന്ന് വിസ്മയമായി മാറിയ  "EIZAH COUTURE" എന്നാ ബ്രാൻഡിനെ കുറിച്ചാണ്. ഒരു നേരം പോക്കിനായി തുന്നി തുടങ്ങിയ വീട്ടമ്മയുടെ കരകൗശലത, ആയിരങ്ങളായ കസ്റ്റമേഴ്സിന്റെ വിശ്വാസമായി മാറിയിരിക്കുന്നു. ഫാഷൻ എന്നത് വെറും വസ്ത്രം ധരിക്കുന്നതല്ല മറിച്ച് ഒരാളുടെ ആത്മവിശ്വാസവും അഭിമാനവുമാണ്. കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളിലും അതെ മാന്യതയും സൗന്ദര്യവും അടങ്ങി ഇരിക്കണമെന്ന് ഇന്നത്തെ മാതാപിതാക്കൾ ആഗ്രഹിക്കുന്നു. ഈ ചിന്തയെ യാഥാർഥ്യമാക്കിയാണ് Eiza Couture എന്ന ബ്രാൻഡ് ഉടലെടുക്കുന്നത്. ജസീല എന്ന അമ്മ, തന്റെ മകൾക്ക് വേണ്ടി ചെറിയ സ്റ്റിച്ചിങ്ങിൽ തുടങ്ങി, ഇന്ന് കുട്ടികളുടെ ഫാഷനിൽ പുതുമയും ഗുണമേന്മയും നിലനിർത്തുന്ന ഒരു ബ്രാൻഡായി മാറിയിരിക്കുന്നു.

ഒരു അമ്മയുടെ കയ്യൊപ്പിൽ നിന്നുയർന്ന ഫാഷൻ വിസ്മയം.

കോഴിക്കോട് സ്വദേശിനിയായ ജസീല, തൻ്റെ മകൾക്കായി ചെറിയൊരു ഫ്രോക്ക് തുന്നിയപ്പോഴാണ് ഈ പ്രചോദനപരമായ  കഥയുടെ തുടക്കം. പഴയ തുണികളിൽ നിന്നു തുടങ്ങി, അത് പിന്നീട് ഒരുപാട് കുഞ്ഞുങ്ങളുടെ സ്വപ്നവസ്ത്രങ്ങളായി വളർന്നു. കോവിഡ് മഹാമാരിക്ക് ശേഷം ഇൻസ്റ്റാഗ്രാമിൽ “Eiza Couture” എന്ന അക്കൗണ്ട് ആരംഭിച്ചു അതിലൂടെ ആയിരുന്നു ജസീലയുടെ തുടക്കം.ആദ്യം കുറച്ച് ഓർഡറുകൾ മാത്രമായിരുന്നെങ്കിലും, ഓരോ വസ്ത്രത്തിന്റെ ഗുണമേന്മയും പ്രേത്യേകതയും കണ്ടപ്പോൾ ഉപഭോക്താക്കൾ അത് പ്രചരിപ്പിക്കാൻ തുടങ്ങി. കുറച്ച് സമയത്തിനുള്ളിൽ തന്നെ, കേരളത്തിനകത്തും പുറത്തുമുള്ള നൂറുകണക്കിന് മാതാപിതാക്കൾ അവരുടെ കുട്ടികളുടെ വസ്ത്രങ്ങളുടെ വിശ്വസ്ത ബ്രാൻഡായി തിരഞ്ഞെടുത്തു .കുട്ടികൾ നല്ല വസ്ത്രം ധരിക്കുന്നത് അമ്മമാരുടെ സന്തോഷം വർധിപ്പിക്കും. ഓരോ വസ്ത്രം നിർമ്മിക്കുമ്പോഴും ഓരോ കുഞ്ഞു മനസ്സുകളുടെ സന്തോഷവും ആഹ്ളാദവും ഒരു 'അമ്മ എന്ന നിലയിൽ തനിക്ക് മനസിലാക്കാൻ കഴിയും അതുകൊണ്ട് കുട്ടികളുടെ സംതൃപ്തിയും സന്തോഷവും നോക്കിയാണ് ജസീല ഓരോ കുഞ്ഞുടുപ്പുകളും നിർമ്മിക്കുന്നത്.

സ്നേഹത്താൽ തുന്നിയ ഒരു ബ്രാൻഡ്.

കുഞ്ഞുങ്ങളുടെ ഫാഷൻ ലോകത്ത് ഗുണമേന്മ നിലനിർത്തുന്ന വിശ്വസ്ത ബ്രാൻഡാണ് Eiza Couture. ന്യൂബോൺ” മുതൽ എട്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി എത്നിക് വെയർ, ഫ്രോക്കുകൾ, കേരള സ്റ്റൈൽ സ്കർട്ട്-ടോപ്പ് സെറ്റുകൾ, കോഡ് സെറ്റുകൾ, പട്ടുപാവാടകൾ, ദാവണികൾ തുടങ്ങി അനവധി ഡിസൈനുള്ള കളക്ഷനുകൾ ഇവിടെ ലഭ്യമാണ്. സൂറത്തിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്ന ഉന്നത നിലവാരത്തിലുള്ള ഫാബ്രിക്കുകളാണ് Eiza Couture ഉപയോഗിക്കുന്നത്. കാരണം, കുട്ടികളാണ് ഇവരുടെ പ്രധാന ഉപഭോക്താക്കൾ അതിനാൽ താഴ്ന്ന ഗുണമേന്മയുള്ള തുണികൾ അവരുടെ ത്വക്കിന് ഹാനികരമായിത്തീരും, അത്കൊണ്ട് ഗുണമേന്മയുടെ കാര്യത്തിൽ ജസീല ഒരിക്കലും വിട്ടുവീഴ്ച ചെയ്യാറില്ല. കോട്ടൺ, സിൽക്ക്, ഓർഗൻസ, ലിനൻ, നെറ്റ്, മല്ചന്ദേരി, ഷിഫോൺ, ബനാറസി തുടങ്ങി വിവിധ തരത്തിലുള്ള ഫാബ്രിക്കും അതിന് അനുയോജ്യമായ കളർ കോമ്പിനേഷനുകളും ഉപയോഗിക്കുന്നതുമാണ് Eiza Couture-ന്റെ മറ്റൊരു പ്രത്യേകത. ഓണം വിഷു തുടങ്ങിയ പ്രത്യേക ദിവസങ്ങൾക്ക് പ്രീബുക്കിംഗ് സൗകര്യം ലഭ്യമാണ്. കൂടാതെ, പിറന്നാൾ ആഘോഷങ്ങൾ, കല്യാണം, ഫോട്ടോഷൂട്ട് തുടങ്ങി കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ പ്രത്യേക അവസരങ്ങൾക്കും വസ്ത്രങ്ങൾ കസ്റ്റമൈസ്‌ ചെയ്യാൻ സംവിധാനവുമുണ്ട്. വീടിൻ്റെ മുകളിൽ ഒരു ചെറിയ സ്ഥാപനമായി തുടങ്ങിയ ജസീല ഇന്ന് പതിനഞ്ചോളം സ്റ്റാഫുകളും രണ്ട് ലക്ഷത്തിലേറെ ഇൻസ്റ്റാഗ്രാം ഫോള്ളോവെർസ് ഉള്ള ഒരു ബ്രാൻഡ് ആയി മാറിയിരിക്കുന്നു. ഓരോ വസ്ത്രത്തിലും പ്രണയവും പാഷനുംചേർന്നുനിൽക്കുന്നതിനാൽ, Eiza Couture വെറും ബ്രാൻഡ് മാത്രമല്ല — അത് ഒരു അമ്മയുടെ സ്നേഹത്തിന്റെ പ്രതീകവുമാണ്.

Eizah Couture: Where Love Becomes Style.

Eiza Couture is more than just a kidswear brand—it’s a story of love, determination, and craftsmanship. From a mother’s heartfelt effort to a trusted fashion name, Eiza Couture continues to inspire with its commitment to quality, comfort, and creativity. Every design reflects care, every stitch tells a story, and every outfit brings a smile to both parents and children. With a growing community of happy customers and a promise to expand into new horizons, Eiza Couture stands as a shining example of how passion, when combined with purpose, can weave dreams into beautiful reality.

References

https://successkerala.com/eiza-couture-the-brand-that-has-created-a-fashion-sensation-in-childrens-clothes/

Jaseela

Name: Jaseela

Social Media: https://www.instagram.com/eizah_couture/following/