സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ വയസ് ഒരു തടസ്സമല്ലെന്ന ഉദാഹരണമാണ് ചങ്ങനാശ്ശേരി സ്വദേശി Diona Sebastian. ചെറുപ്പം മുതൽ ക്രാഫ്റ്റ് വർക്കുകളോടും ബേക്കിങ്ങിനോടും അടുപ്പം പുലർത്തിയ ഡിഓണ, ജീവിതത്തിൽ സ്വന്തമായൊരു വഴിയുണ്ടാകണമെന്ന് തീരുമാനിച്ചപ്പോൾ തിരഞ്ഞെടുത്തത് ബേക്കിങ് ആയിരുന്നു. അടുക്കളയിലെ പരീക്ഷണങ്ങൾ, അനവധി രാത്രികളിലെ പരിശ്രമം, ചെറിയ ഓർഡറുകളിൽ നിന്നുള്ള ആത്മവിശ്വാസം ഇതെല്ലാം ചേർന്നാണ് ഇന്ന് "ANGEL CAKE CRAFT" ജന ജനഹൃദയങ്ങളിൽ ഇടം നേടിയത്. ഇന്ന് Big Brain Magazine നിങ്ങൾക്കായി അവതരിപ്പിക്കുന്നത് Angel Cake Craft എന്ന ഡിഓണയുടെ മധുരമേറിയ യാത്രയാണ്.
സ്വാദിനെയും സൃഷ്ടികളെയും ഒരുപോലെ സ്‌നേഹിച്ച ഡിഓണ സബാസ്റ്റ്യന്റെ ബേക്കിംഗിനോടുള്ള പ്രണയം തന്നെയാണ് Angel Cakes Crafts എന്ന ബ്രാന്‍ഡിന്‍റെ അടിത്തറയായി മാറിയത്. ബി.എസ്.സി. മാത്തമാറ്റിക്‌സ് മൂന്നാം വർഷ വിദ്യാർത്ഥിനി ആയിരിക്കുമ്പോഴാണ് ബേക്കിംഗ് നോട് ഉള്ള ഇഷ്ടം ഒരു പാഷനാണ് എന്ന് തിരിച്ചറിയുന്നത്. ആരംഭകാലത്ത് ചെറിയ ഒരു അടുക്കളയിൽ നിന്നാണ് ഡിഓണയുടെ ബേക്കിംഗ് യാത്ര തുടങ്ങിയത്. ആരംഭകാലം എളുപ്പമായിരുന്നില്ല, പല പരീക്ഷണങ്ങളും പരാജയപ്പെട്ടപ്പോഴും അവൾ പിന്മാറിയില്ല, തന്റെ സ്വപ്നത്തിനായി പരിശ്രമിച്ചുകൊണ്ടേ ഇരുന്നു. തുടക്കത്തിൽ ചെറിയ ഓർഡറുകൾ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ആയിരുന്നു. ഓരോ ചുവടുവെപ്പിലും അവരുടെ പിന്തുണയും ഉണ്ടായിരുന്നു. ഓരോ കേക്കും ഹാംബറും നിര്‍മ്മിക്കുമ്പോഴും അതിന്റെ ഗുണത്തിലും രുചിയിലും യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ, വളരെ കൃത്യതയോടുകൂടിയാണ് ഡിയോണ മുന്നോട്ട് പോകുന്നത് . ഗുണമേന്മയും ഉപഭോക്തൃവിശ്വാസവും കൈമുതലാക്കി, ഇന്ന് ഒരു സാധാരണ പാഷന്‍ എന്നതിൽ നിന്നും Angel Cakes Crafts ഒരു വിശ്വസനീയ ബ്രാന്‍ഡായി മാറിയിരിക്കുന്നു.
ANGEL CAKE CRAFT ഇന്ന് രുചിയുടെയും ഗുണനിലവാരത്തിന്റെയും സമന്വയമായ ഒരു വിശ്വസനീയ ബേക്കിംഗ് ബ്രാൻഡായി മാറിയിരിക്കുന്നു. ബർത്ഡേയ് കേക്കുകൾ, കസ്റ്റമൈസേഡ് ഡിസൈൻ കേക്കുകൾ, കപ്പ്കേക്കുകൾ, പേസ്ട്രി, ഹാംബറുകൾ എന്നിവയാണ് ഡിഓണയുടെ പ്രധാന ഉത്പന്നങ്ങൾ. ഓരോ ഓർഡറും പൂർണമായും ഉപഭോക്താവിന്റെ ആവശ്യങ്ങൾക്കനുസരിച്ച് രൂപകൽപ്പന ചെയ്യപ്പെടുന്നതിനാലാണ് ഈ ബ്രാൻഡ് വ്യത്യസ്തത നേടിയത്. ഗുണമേന്മയിലും ആകർഷകമായ അവതരണത്തിലും, വിട്ടുവീഴ്ചയില്ലാതെ, ഏവർകും കൈത്താങ്ങാവുന്ന വിലയിലാണ് ഉത്പന്നങ്ങൾ ലഭ്യമാകുന്നത്. ജന്മദിനം, വിവാഹവാർഷികം, ബേബി ഷോർ, ബ്രൈഡൽ ഷവർ, വിവാഹങ്ങൾ, കോർപ്പറേറ്റ് ഇവെന്റുകൾ തുടങ്ങി എല്ലാ പ്രത്യേക അവസരങ്ങൾക്കും അനുയോജ്യമായ കേക്കുകളും ഡെസേർട്ടുകളും ഡിഓണ ഒരുക്കുന്നു. അവളുടെ കഠിനാധ്വാനവും സമർപ്പണവും മൂലം ഇന്ന് ANGEL CAKE CRAFT കോട്ടയം ജില്ലയുടെ അതിരുകൾ കടന്ന് ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്നും വിദേശത്ത് നിന്നും ഓർഡറുകൾ നേടുന്ന ബ്രാൻഡായി വളർന്നിരിക്കുന്നു. ഡിഓണയുടെ പ്രാദേശിക മധുരം ഇന്ന് ആഗോളതലത്തിൽ സ്വീകാര്യത നേടിയിരിക്കുന്നു. സ്വപ്‌നങ്ങളെ മധുരമാക്കി യാഥാർഥ്യത്തിലെത്തിച്ച ഡയോണയുടെ യാത്ര ഇന്ന് അനേകം പേർക്ക് പ്രചോദനമാണ്.
Diona Sebastian’s story is not just about cakes and confections. It is a tale of determination, creativity, and heartfelt passion. What began as a simple love for baking has now blossomed into Angel Cakes Crafts, a trusted brand that blends artistry with authenticity. Through her relentless effort, Diona has proven that success is not defined by age or resources but by vision and consistency. Her journey from a small home kitchen in Changanassery to receiving international orders stands as a beacon of inspiration for aspiring entrepreneurs. With each lovingly baked creation, Diona continues to prove that when passion meets perseverance, even the sweetest dreams can become a reality.
https://successkerala.com/angel-cakes-crafts-sweet-success-that-won-hearts/
Name: Diona Sebastian
Contact: 9961319622
Social Media: https://www.instagram.com/angelcakescrafts/