COLOS THE DESIGNING COUTURE - സ്വപ്‌നങ്ങളെ ഡിസൈനുകളാക്കി വിജയിച്ച യുവ വനിതാ സംരംഭക

COLOS THE DESIGNING COUTURE : A young businesswoman who turned dreams into designs.

വസ്ത്ര നിർമ്മാണവും ഡിസൈനിങ്ങും ഇന്നത്തെകാലത്ത് ഏറ്റവും കൂടുതൽ മത്സരമുള്ള മേഖലയാണ്. എന്നാൽ ഈ ഒരു മേഖലയിൽ നിലനിന്നുപോവാൻ സൃഷ്ടിപരമായ കഴിവും, നിലവാരവും, വെത്യസ്തമായ ഡിസൈനും ആവശ്യമാണ്. കൃത്യമായ ഗുണമേന്മയും കസ്റ്റമറുടെ മനസിന് ഇണങ്ങിയ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് നല്‍കാനുള്ള പ്രാവീണ്യവും കടുത്ത മത്സരാന്തരീക്ഷത്തിലും "COLOS THE DESIGNING COUTURE " എന്ന നിവേദ്യയുടെ സ്ഥാപനത്തിന് കഴിയുന്നു. ഈ ലക്കം Big Brain Magazine നിങ്ങൾക്കായി അവതരിപ്പിക്കുന്നത് നിവേദ്യയുടെ നൂലിൽ നെയ്ത വിജയത്തിന്റെ കഥയാണ്.

എൻജിനീയറിൽ നിന്നും ഡിസൈനർലേക്ക് ഉള്ള യാത്ര.

2020-ല്‍ ഗുരുവായൂരിൽ ആരംഭിച്ച ഈ സംരംഭം നിവേദ്യ സുജിത് എന്ന യുവ വാനിതാ സംരംഭകയുടെ സ്വപ്നത്തിന്റെ ഫലമായാണ് രൂപം കൊണ്ടത്. കുട്ടിക്കാലം മുതൽ തന്നെ ക്രാഫ്റ്റിംഗിനോടും, ഡിസൈനിംഗിനോടും അതിയായ താല്പര്യം നിവേദ്യക്ക്  ഉണ്ടായിരുന്നു. ബി.ടെക് ബിരുദം നേടിയ നിവേദ്യ ബാംഗ്ളൂരിലെ ഒരു സ്ഥാപനത്തിൽ ടെസ്റ്റ്  എഞ്ചിനീയർ ആയി ജോലിചെയ്തിരുന്നു. എന്നാൽ തൻ്റെ പാഷൻ അല്ല എൻജിനീയറിങ്ങ് എന്ന്  മനസ്സിലാക്കിയ  നിവേദ്യ ജോലി റിസൈന്‍ ചെയ്തു നാട്ടിലേക്ക് മടങ്ങി. തൻ്റെ പാഷനുമായി ബന്ധപ്പെട്ട എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം അവളെ പ്രജോദിപ്പിച്ചു. ചേച്ചിയുടെ നിർദേശപ്രകാരം ആയിരുന്നു ക്ലോത്തിങ് ബ്രാൻഡ് എന്ന ആശയം ഉടലെടുത്തത്. ഇന്ന് ഇത് വെറും ഒരു ആശയം അല്ല മറിച്ച് നിവേദ്യ ഇപ്പോൾ ഒരു ക്ലോത്തിങ് ബ്രാൻഡിന്റെ ഉടമയും സ്ഥാപകയുമാണ്.

നൂലിഴകളിലെ  സ്വപ്നം വസ്ത്രങ്ങളായിമാറുന്നു.

"COLOS THE DESIGNING COUTURE" എന്ന നിവേദ്യയുടെ ക്ലോത്തിങ് ബ്രാൻഡ് കുടുതലും ശ്രെധകേന്ദ്രീകരിക്കുന്നത് ബ്രൈഡൽ & ഗ്രൂം കോസ്റ്റ്യൂം ഡിസൈനിങ്ങിലാണ്. കസ്റ്റമർസിന്റെ ഇഷ്ടപ്രകാരവും, നിർദേശപ്രേകാരവും ഡിസൈനിങ് ചെയ്തുവരുന്നുണ്ട്. കസ്റ്റമർക്ക് അനുയോജ്യമായ ഡിസൈനും, വർക്കും, മെറ്റീരിയലും  അതിന്റെ കളറും എല്ലാം തിരഞ്ഞെടുക്കാൻ നിവേദ്യ സഹായിക്കുന്നു. ഇവിടെ നിവേദ്യ ഒരു ഫാഷൻ കൺസൾറ്റൻറ് ആയും പ്രേവർത്തിക്കുന്നു. ബ്രൈഡൽ ബ്ലൗസ്, ലഹങ്ക, ദാവണി, ബ്രൈഡ് & ഗ്രൂം പാർട്ടി വെയർ, സൽവാർ, അനാർക്കലി, പ്രീമീയം ഡിസൈനിങ് വസ്ത്രങ്ങൾ എന്നിങ്ങനെ നിരവധി കസ്റ്റമൈസഷൻ ചെയ്യുന്നുണ്ട്. സ്കെച്ചിങ്ങിൽ നിന്നും തുടങ്ങി വസ്ത്ര നിർമ്മാണത്തിന്റെ അവസാനഘട്ടം വരെയുള്ള എല്ലാ സേവനങ്ങളും സ്വന്തമായി കൈകാര്യം ചെയ്യുന്നതിലൂടെ Colos വ്യക്തിപരമായ പരിചരണം ഓരോ കസ്റ്റമര്‍ക്കും ഉറപ്പുനൽകുന്നു. ഓരോ ഡിസൈനും പുതുമയും വ്യക്തിത്വവും നിറഞ്ഞതായിരിക്കുന്നു എന്നതാണ് ഇവരുടെ പ്രത്യേകത.

ഒരു ബ്രാൻഡിൽ നിന്ന് മറ്റൊന്നിലേക്കുള്ള യാത്ര.

  Colos The Designing Couture എന്ന സ്ഥാപനം അല്ലാതെ നിവേദ്യ "BESPOKE ETHENIC BY COLOS" എന്ന ബ്രാൻഡ് കൂടെ തുടങ്ങി. ഇവിടെ "Ethenic Wears" പേഴ്സണലൈസ്ഡ് സ്റ്റൈലിംഗ് ചെയ്ത് നൽകുന്നു. എല്ലാ തരത്തിലുള്ള വസ്ത്രങ്ങളും വ്യത്യസ്ത ഡിസൈനുകളും ലഭ്യമാണ്. നിങ്ങളുടെ ആശയങ്ങൾ അവർ യാഥാർത്ഥ്യമാക്കുകയും, ഓരോ ഡിസൈനും വ്യക്തിപരമായും ആകർഷകമായും രൂപകൽപ്പന ചെയ്യുന്നു. പേഴ്സണലൈസ്ഡ് സ്റ്റൈലിംഗ് 3500 രൂപ മുതൽ 10000 രൂപ വരെയാണ് ചെയ്ത് നൽകുന്നത്. ഓരോ മെറ്റീരിയലും അതിന് അനിയോജ്യമായ ഡിസൈനും അനുസരിച്ച് ആയിരിക്കും വില നിശ്ചയിക്കുന്നത്. കസ്റ്റമർക്ക് ഇഷ്ടാനുസരണ മെറ്റീരിയലും ഡിസൈനും തിരഞ്ഞെടുക്കാവുന്നതാണ്.  "COLOS THE DESIGNING COUTURE"ഒരു ചെറിയ സ്ഥാപനത്തിൽ നിന്നും തുടങ്ങി വലിയ വലിയ സെലിബ്രേറ്റി ക്ലയൻ്റുകൾ ഉള്ള ഒരു ക്ലോത്തിങ് ബ്രാൻഡ് ആയി മാറിയിരിക്കുന്നു.

"COLOS THE DESIGNING COUTURE"—Behind Every Elegant Design Lies a Dream, a Thread of Hard Work, and a Fabric of Determination.

Every gorgeous design has a backstory of perseverance, creativity, and endless hours of effort. The journey of COLOS The Designing Studio is about more than simply fashion; it's about stitching passion and purpose together, weaving aspirations with tenacity, and creating success one thread at a time. Every creation serves as a testament to the conviction that aspiration can become success and simple fabric may become art through endurance and vision. In this feature of Big Brain Magazine , we honor an ambitious young entrepreneur who transformed obstacles into possibilities, demonstrating that aspirations can come true with enough perseverance and love.

 

 

References

https://successkerala.com/young-entrepreneur-finds-success-by-recognizing-passion-colos-the-designing-couture-by-nivedya-sujith-which-makes-customers-wishes-come-true/

Nivedya Sujith

Name: Nivedya Sujith

Contact: 8891979988

Address: Colos The Designing Couture ,PM TOWER ,1st Floor ,Thaikkad, Guruvayur 680104

Social Media: https://www.instagram.com/colos_the_designing_couture/