ചെറുപ്പം മുതലേ ഒരു ബിസിനസ്സുകാരനാകണമെന്ന ആഗ്രഹവുമായി നടന്ന, ആലപ്പുഴയിലെ മത്സ്യത്തൊഴിലാളികളെ കണ്ടു വളർന്ന മാത്യു ജോസഫിന് പറയാനുള്ളത്, പരാജയത്തിൽ നിന്ന് വിജയം നേടിയ ഒരു വലിയ കഥയാണ്. ദുബായിലേക്ക് അടക്കം സീഫുഡ് കയറ്റിയയച്ചിരുന്ന സ്വന്തം എക്‌സ്‌പോർട്ടിംഗ് കമ്പനി പരാജയപ്പെട്ടപ്പോൾ, ഭാര്യയുടെ വാക്കുകളാണ് അദ്ദേഹത്തിന് പുതിയ വഴി തുറന്നത്. അങ്ങനെ 2015-ൽ അദ്ദേഹം Fresh to Home എന്ന പേരിൽ ഇന്ത്യയിലെ ആദ്യത്തെ Online Seafood and Meat Brand -ന് തുടക്കമിട്ടു. ഇന്ന് സച്ചിൻ ടെണ്ടുൽക്കറെപ്പോലുള്ള പ്രമുഖർ ഉൾപ്പെടെയുള്ളവരുടെ ഇഷ്ട ബ്രാൻഡാണ് മാത്യുവിന്റെ ഈ സംരംഭം. ഈ സംരംഭകനെക്കുറിച്ച് Big Brain Magazine ഈ ലക്കത്തിൽ നിങ്ങൾക്കായി അവതരിപ്പിക്കുന്നു.
അക്കൗണ്ടിംഗ് വിഭാഗത്തിൽ തുടങ്ങി പർച്ചേസ് അസിസ്റ്റന്റ് മാനേജരായി ഒരു സീഫുഡ് എക്‌സ്‌പോർട്ടിംഗ് കമ്പനിയിൽ 11 വർഷത്തോളം ജോലി ചെയ്ത മാത്യു, തന്റെ ചെറുപ്പകാലം മുതലുള്ള ആഗ്രഹം പോലെ ഒരു എക്‌സ്‌പോർട്ടിംഗ് കമ്പനി ആരംഭിച്ചു. 10 വർഷത്തോളം ദുബായ് പോലുള്ള സ്ഥലങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റി അയച്ചുവെങ്കിലും ഈ സംരംഭം പിന്നീട് പരാജയപ്പെട്ടു.
ബിസിനസ്സ് നിർത്തി വീണ്ടും ജോലിക്ക് പോകാൻ ആലോചിച്ചിരുന്ന മാത്യുവിനോട് ഭാര്യയാണ് ഒരു പുതിയ വഴി നിർദ്ദേശിച്ചത്, "ഇന്ത്യയിൽ തന്നെ വിറ്റ് കൂടെ?" ഭാര്യയുടെ ഈ ചോദ്യം ഒരു പുതിയ സംരംഭത്തിന് വഴി തുറന്നു. അങ്ങനെ 2012-ൽ അദ്ദേഹം 'സീ ടു ഹോം' എന്ന വെബ്സൈറ്റ് ആരംഭിച്ച് ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ഫിഷ് മാർക്കറ്റിന് തുടക്കമിട്ടു. കൊച്ചി, തിരുവനന്തപുരം, ബാംഗ്ലൂർ, ഡൽഹി എന്നിവിടങ്ങളിൽ ആദ്യം തുടങ്ങിയപ്പോൾ, ആളുകളെ ഓൺലൈനിലൂടെ മീൻ വാങ്ങാൻ പ്രേരിപ്പിക്കുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. എങ്കിലും നിരവധി പോസിറ്റീവ് പ്രതികരണങ്ങൾ ലഭിച്ചു. മനോരമയിൽ വന്ന ഒരു വാർത്ത കാരണം വെബ്സൈറ്റിലേക്ക് ഒരേ സമയം നിരവധി ആളുകൾ പ്രവേശിച്ചപ്പോൾ സൈറ്റ് സാങ്കേതികമായി തകരാറിലായി.
ഫ്രഷ് ടു ഹോം: ഒരു ടീമിന്റെ വിജയം
'സീ ടു ഹോം' തകർന്നുവെങ്കിലും അതിലെ സ്ഥിരം ഉപഭോക്താക്കളായിരുന്നവർ മാത്യുവിനൊപ്പം ചേർന്ന് സ്ഥാപകരായി. അങ്ങനെ 2015-ൽ 'സീ ടു ഹോം' എന്നത് 'ഫ്രഷ് ടു ഹോം' എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. മീനുകൾക്ക് പുറമെ ഇറച്ചി ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ബിസിനസ്സ് കൂടുതൽ വിപുലീകരിച്ചു. ഇന്ന് സച്ചിൻ ടെണ്ടുൽക്കർ അടക്കമുള്ള നിരവധി പ്രമുഖർ ഫ്രഷ് ടു ഹോം-ന്റെ ഉപഭോക്താക്കളാണ്. പരാജയത്തിൽ നിന്ന് വിജയം നേടിയ ഒരു സംരംഭകന്റെയും ടീമിന്റെയും കഥ കൂടിയാണിത്.
Mathew Joseph, who grew up with the desire to become a businessman and grew up watching fishermen in Alappuzha, has a great story to tell about his journey from failure to success. When his own exporting company, which exported seafood to Dubai, failed, his wife's words opened a new path for him. Thus, in 2015, he started India's first online seafood and meat brand called Fresh to Home. Today, Mathew's venture is the favorite brand of celebrities including Sachin Tendulkar. Big Brain Magazine presents this entrepreneur to you in this issue.
https://www.youtube.com/watch?v=xnqVtNPkvDg
Name: MATHEW JOSEPH
Website: https://www.freshtohome.com
Social Media: https://www.instagram.com/myfreshtohome